തുടർച്ചയായ മത്സരങ്ങൾ കളിക്കുന്നത് മൂലം പരിക്കേൽക്കാൻ സാധ്യതയുള്ളതിനാൽ മെസിയെ ചില മത്സരങ്ങളിൽ പുറത്തിരുത്തേണ്ടി വരുമെന്ന് ബാഴ്സലോണ പരിശീലകൻ ക്വിക്കെ സെറ്റിയൻ. നിലവിൽ തന്നെ പരിക്കിന്റെ പ്രശ്നങ്ങൾ മൂലം ബാഴ്സ മുന്നേറ്റനിര തളർന്നിരിക്കുകയാണ്. ഡെംബലയും സുവാരസും സീസൺ മുഴുവൻ പുറത്തിരിക്കുമെന്ന് ഉറപ്പായിക്കഴിഞ്ഞു. അതിനു പകരക്കാരെ കണ്ടെത്താൻ ഇതുവരെ ക്ലബിനു കഴിഞ്ഞിട്ടില്ല. അതു ടീമിന്റെ പ്രകടനത്തെ ബാധിക്കുന്നുമുണ്ട്‌. അതിനിടയിലാണ് മെസിയും പരിക്കിന്റെ ഭീഷണിയിലാണെന്ന സൂചനകൾ ശരിവച്ചു തരുന്ന തരത്തിൽ ബാഴ്സ പരിശീലകന്റെ പ്രതികരണം.

🗣- Setien: “There will be a time when we have to rest Messi”

He needs it now more then ever, but he’s forced to lead the line with so many injuries to our front line 😭

Our leader and captain just cant catch a break… @FCBarcelona #FCBarcelona pic.twitter.com/N0NyNV7SVZ

— TheFCBArmy (@FCBArmy1) February 14, 2020

“തനിക്കെന്തൊക്കെ ചെയ്യാൻ കഴിയുമെന്നും കഴിയില്ലെന്നും മെസിക്കു വ്യക്തമായ ബോധ്യമുണ്ട്. മെസി ഇപ്പോൾ കളത്തിലിറങ്ങുന്നുണ്ടെങ്കിൽ അദ്ദേഹത്തിന് പരിക്കിന്റെ പ്രശ്നങ്ങളില്ലെന്നാണ് അർത്ഥം. എന്നാൽ താരത്തെ പുറത്തിരുത്തേണ്ട സാഹചര്യം ബാഴ്സലോണക്കു വരാനിടയുണ്ട്. കുറേ വർഷങ്ങളായി ഇതു പോലെ കളിക്കുന്ന താരങ്ങളായതു കൊണ്ട് തുടർച്ചയായി മത്സരങ്ങളിൽ ഇറങ്ങുന്നത് അവർക്കു പ്രശ്നമായിരിക്കില്ല. എന്നാൽ ഫിറ്റ്നസിന്റെ കാര്യത്തിൽ വളരെയധികം ശ്രദ്ധ പുലർത്തേണ്ടതുണ്ട്.”

 

“ഡെംബലക്കു കൂടി പരിക്കു പറ്റിയതോടെയാണ് ടീമിന്റെ അവസ്ഥ വളരെ മോശമായത്. അവസാനം പതിനൊന്നു താരങ്ങളിലേക്കു ടീം ചുരുങ്ങിയാൽ അത്രയും പേരെ വച്ചു കളിപ്പിക്കേണ്ടി വരും. ഇപ്പോഴത്തെ സാഹചര്യത്തിനു പോംവഴി കണ്ടെത്തിയേ തീരു. ഒരു സ്ട്രൈക്കർ ടീമിലെത്തുകയാണെങ്കിൽ അതു ഗുണമായിരിക്കും. ” ഇന്നത്തെ മത്സരത്തിനു മുൻപുള്ള പത്രസമ്മേളനത്തിൽ സെറ്റിയൻ പറഞ്ഞു.
ഇന്നു രാത്രി 8.30ന് ലാലിഗയിലെ മൂന്നാം സ്ഥാനക്കാരായ ഗെറ്റാഫയുമായാണ് ബാഴ്സലോണയുടെ മത്സരം. മത്സരത്തിൽ ബാഴ്സലോണ ബി സ്ട്രൈക്കറായ റേയ് മനാഹിനെ മുന്നേറ്റ നിരയിൽ സെറ്റിയൻ പരീക്ഷിക്കാനിടയുണ്ട്. ജനുവരി ട്രാൻസ്ഫർ ജാലകത്തിലാണ് ഇരുപത്തിരണ്ടുകാരനായ അൽബേനിയൻ താരം ബാഴ്സയിലെത്തിയത്. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന പരിശീലനത്തിൽ പങ്കെടുത്ത താരം സ്ക്വാഡ് ലിസ്റ്റിലും ഇടം പിടിച്ചിട്ടു
Share:

Leave a Reply

Your email address will not be published. Required fields are marked *