ബാഴ്സയിൽ മെസിയുടെ കാലം കഴിഞ്ഞാൽ ടീമിന്റെ അവസ്ഥയെന്താകുമെന്നു ചിന്തിക്കുന്നവർ കുറവല്ല. ക്ലബിലെ നിർണായക സാന്നിധ്യമായ മെസിക്കു പകരക്കാരനെ കണ്ടെത്താൻ ബാഴ്സലോണ ശ്രമം നടത്തുന്നുമുണ്ട്. ക്ലബിൽ മെസിക്കു പകരക്കാരനാവാൻ ഏറ്റവും അനുയോജ്യനായ താരം നെയ്മറാണെന്നാണ് മുൻ ബ്രസീലിയൻ താരമായ മസിന്യോ പറയുന്നത്. റേഡിയോ മാർക്കയോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

“നെയ്മർ നാളെത്തന്നെ തിരികെയെത്തിയാൽ അതു ബാഴ്സക്ക് സന്തോഷവാർത്തയാണ്. സ്വാഭാവികമായി തന്നെ മെസിയുടെ പിൻഗാമിയാകാൻ കഴിയുന്ന താരമാണു നെയ്മർ. നിലവിൽ മറ്റാർക്കും അതിനു കഴിയുമെന്നു തോന്നുന്നില്ല.”

ഈ സീസണു ശേഷം നെയ്മർ ബാഴ്സയിലേക്കു തിരിച്ചെത്തുമെന്ന അഭ്യൂഹങ്ങൾ ശക്തമാണ്. കഴിഞ്ഞ സമ്മറിൽ തന്നെ താരത്തെ തിരികെയെത്തിക്കാൻ ബാഴ്സ ശ്രമിച്ചെങ്കിലും പിഎസ്ജി വിട്ടു കൊടുത്തിരുന്നില്ല. എന്നാൽ അടുത്ത സീസണു മുൻപ് താരം പിഎസ്ജി വിടുമെന്നു തന്നെയാണു യൂറോപ്യൻ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നത്.

കൊറോണ വൈറസിനെ തുടർന്ന് ഫുട്ബോൾ ക്ലബുകൾ നേരിടാൻ സാധ്യതയുള്ള സാമ്പത്തിക പ്രശ്നങ്ങൾ മാത്രമാണ് നെയ്മർ ട്രാൻസ്ഫറിനു തടസമുണ്ടാക്കാൻ സാധ്യതയുള്ളത്. ഇൻറർ മിലാൻ താരം ലൗടാരോ മാർട്ടിനസിനെ സ്വന്തമാക്കാൻ കൂടുതൽ പണം ബാഴ്സ ചിലവഴിക്കേണ്ടി വന്നാലും നെയ്മർ ട്രാൻസ്ഫറിനെ ബാധിച്ചേക്കാം.

Share:

Leave a Reply

Your email address will not be published. Required fields are marked *