ഇന്റർ മിലാന്റെ അർജൻറീനിയൻ താരമായ ലൗടാരോ മാർട്ടിനസ് അടുത്ത സീസണിൽ ഏതു ക്ലബിലേക്കാവും ചേക്കേറുകയെന്നത് ഏവരും ഉറ്റു നോക്കുന്ന കാര്യമാണ്. ബാഴ്സലോണയും റയൽ മാഡ്രിഡും താരത്തിനു വേണ്ടി രംഗത്തുണ്ട്. അതേ സമയം ലൗടാരോ മാർട്ടിനസിന്റെ ട്രാൻസ്ഫർ അഭ്യൂഹങ്ങളെ ദിനംപ്രതി ആളിക്കത്തിക്കുകയാണ് ഏജൻറായ ആൽബർട്ട് യാക്വ.

ബാഴ്സലോണയിലേക്കു ചേക്കേറാൻ ഏതു താരത്തിനും താൽപര്യമുണ്ടാകുമെന്നാണ് യാക്വ പറയുന്നത്. മെസിക്കൊപ്പം കളിക്കാൻ ഇഷ്ടമില്ലാത്ത കളിക്കാർ ആരുമുണ്ടാകില്ലെന്ന് പറഞ്ഞ അദ്ദേഹം മാർട്ടിനസ് മെസിക്കൊപ്പം കളിച്ചതിനെക്കുറിച്ച് പറഞ്ഞ കാര്യങ്ങളും വെളിപ്പെടുത്തി.

“അർജന്റീന ദേശീയ ടീമിൽ കളിച്ചതിനെക്കുറിച്ച് മാർട്ടിനസ് പറഞ്ഞത് ഒരു സ്വപ്ന സാക്ഷാത്കാരം ആണെന്നായിരുന്നു. ഇത്രയും ചെറുപ്പത്തിൽ തന്നെ മെസിയെപ്പോലൊരു താരത്തിനൊപ്പം ദേശീയ ടീമിൽ കളിക്കാൻ കഴിയുകയെന്നത് വലിയ കാര്യമാണ്.”

“ഏതു ക്ലബിലേക്കു ചേക്കേറണമെന്ന് ചോദിച്ചാലും മാർട്ടിനസ് മറുപടിയൊന്നും നൽകാറില്ല. വമ്പൻ ക്ലബുകൾ പുറകേയുണ്ടെങ്കിലും അതിന്റെ സമ്മർദ്ദം ഒഴിവാക്കാനാണ് മാർട്ടിനസ് ശ്രമിക്കുന്നത്. ഇതു വരെ ഒരു തീരുമാനവും ഞങ്ങൾ എടുത്തിട്ടുമില്ല.”

“മാധ്യമങ്ങൾ ഒരുപാട് അഭ്യൂഹങ്ങൾ പരത്തുന്നുണ്ട്. ഇംഗ്ലണ്ടിൽ നിന്നും സ്പെയിനിൽ നിന്നുമെല്ലാം പല മീഡിയകളും എന്നെ ബന്ധപ്പെടാറുണ്ട്. എന്നാൽ ഇതു വരെയും ഒരു ക്ലബുമായും ഞങ്ങൾ ചർച്ചകൾ ആരംഭിച്ചിട്ടില്ല.” യാക്വ വ്യക്തമാക്കി.

Share:

Leave a Reply

Your email address will not be published. Required fields are marked *