താൻ വളരെയധികം ആരാധിക്കുന്ന താരം അർജൻറീനിയൻ സ്ട്രൈക്കറായ ഗബ്രിയേൽ ബാറ്റിസ്റ്റ്യൂട്ടയെന്ന് ബാഴ്സലോണ താരം ലൂയിസ് സുവാരസ്. വളരെ ചെറുപ്പം മുതൽ തന്നെ മുൻ ഫിയോറന്റീന താരം തന്റെ ആരാധനാപാത്രമായിരുന്നുവെന്ന് സുവാരസ് വെളിപ്പെടുത്തി. ഇൻസ്റ്റഗ്രാമിലൂടെ നടത്തിയ അഭിമുഖത്തിലാണ് ബാറ്റിസ്റ്റ്യൂട്ടയോടു തന്നെയാണ് സുവാരസ് ഇക്കാര്യം വെളിപ്പെടുത്തിയത്.

”വളരെ ചെറുപ്പം മുതൽ തന്നെ നിങ്ങളെന്റെ ആരാധനാപാത്രമാണ്. ഫുട്ബോളിൽ ഞാൻ കണ്ട മികച്ച താരങ്ങളിലൊരാളാണു നിങ്ങൾ. വളരെ കായിക ശേഷിയുള്ള താങ്കൾക്ക് ഏതു തരത്തിലുള്ള ഗോളുകൾ നേടാനും കഴിയുമായിരുന്നു.”

“ചെറുപ്പത്തിൽ ഞാൻ നിങ്ങളെ അനുകരിക്കാൻ ശ്രമിച്ചിട്ടുണ്ട്. അത്ര മാത്രം ആരാധന നിങ്ങളോടെനിക്കുണ്ട്. കൊറോണ വൈറസിന്റെ പ്രശ്നങ്ങൾ തീർന്നാൽ പരസ്പരം കണ്ടുമുട്ടി ഫുട്ബോളിനെക്കുറിച്ച് സംസാരിക്കാൻ കഴിയുമെന്നു പ്രതീക്ഷിക്കുന്നു.” സുവാരസ് പറഞ്ഞു.

അർജൻറീനയുടെ മികച്ച ഗോൾവേട്ടക്കാരിൽ ഒരാളായ ബാറ്റിസ്റ്റൂട്ട രണ്ടു കോപ അമേരിക്കയും ഒരു കോൺഫെഡറേഷൻ കപ്പും ദേശീയ ടീമിനൊപ്പം നേടിയിട്ടുണ്ട്. ഇറ്റലിയിൽ ഫിയോറൻറീനക്കു വേണ്ടിയും റോമക്കു വേണ്ടിയും സീരി എ കിരീടമുർത്താനും താരത്തിനു കഴിഞ്ഞിട്ടുണ്ട്.

Share:

Leave a Reply

Your email address will not be published. Required fields are marked *