അടുത്ത സീസണു മുന്നോടിയായി ബാഴ്സലോണ സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന പ്രധാന താരമാണ് ലൗടാരോ മാർട്ടിനസ്. ബാഴ്സലോണയുടെ ഓഫർ ഒരിക്കലും വേണ്ടെന്നു വക്കരുതെന്ന മുന്നറിയിപ്പാണ് അർജൻറീനിയൻ ഇതിഹാസമായ മരിയോ കെംപസ് മാർട്ടിനസിനു നൽകുന്നത്. ടുട്ടോമെർകാടോയോടു സംസാരിക്കുമ്പോഴാണ് 1978ലെ ലോകകപ്പ് ജേതാവ് ഇക്കാര്യം വെളിപ്പെടുത്തിയത്.

“കഴിഞ്ഞ കുറച്ചു വർഷങ്ങളായി താനൊരു മികച്ച സ്ട്രൈക്കറാണെന്ന് ലൗടാരോ മാർട്ടിനസ് തെളിയിച്ചു കൊണ്ടിരിക്കുകയാണ്. ഇന്റർ മിലാനിലും അർജൻറീനയിലും അദ്ദേഹം അത് തെളിയിച്ചു കഴിഞ്ഞു. ബാഴ്സലോണയുടെ ഓഫർ മാർട്ടിനസിന് ഒരിക്കൽ മാത്രം കടന്നു പോകുന്ന ട്രയിൻ പോലെയാണ്. ഇന്റർ ഒരു വലിയ ക്ലബാണെങ്കിലും ആഗോള തലത്തിൽ നോക്കുമ്പോൾ ബാഴ്സ തന്നെയാണു മുന്നിൽ.”

“ഇന്റർ മിലാനിൽ തന്നെ തുടർന്നാൽ മാർട്ടിനസിന്റെ പരിചയ സമ്പത്തു വർദ്ധിക്കാൻ അതു കാരണമാകും. എന്നാൽ ഇന്റർ ബാഴ്സലോണക്കു താരത്തെ കൈമാറുകയാണെങ്കിൽ മെസിക്കൊപ്പം കളിച്ചു മുന്നേറാനുള്ള ഒരവസരം കൂടിയാണ് താരത്തിനു ലഭിക്കുക.” കെംപസ് പറഞ്ഞു.

ഈ സീസണു മുന്നോടിയായി ബാഴ്സ മാർട്ടിനസിനെ സ്വന്തമാക്കിയാൽ അത് അർജൻറീന ദേശീയ ടീമിനും ഗുണകരമായിരിക്കും. മെസിയും ലൗടാരോയും ഒരുമിച്ചു കളിച്ചാൽ അടുത്ത വർഷം നടക്കാനിരിക്കുന്ന കോപ അമേരിക്ക ടൂർണമെന്റിലും 2022 നടക്കാനിരിക്കുന്ന ലോകകപ്പിലും അർജൻറീനക്ക് മുന്നേറാനുള്ള സാധ്യത വർദ്ധിക്കും.

Share:

Leave a Reply

Your email address will not be published. Required fields are marked *